Enforcement Directorate continues questioning actor Vijay
ആകാംഷയും ആശങ്കയും നിറഞ്ഞ ഒരു രാത്രിക്ക് ശേഷവും നടന്‍ വിജയിന് മേല്‍ കുരുക്ക് മുറുക്കുകയാണ് ആദായ നികുതി വകുപ്പ്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് കടലൂരിലെ സിനിമാ ലൊക്കേഷനിലെത്തി ആദായ നികുതി വകുപ്പ് വിജയിനെ കസ്റ്റഡിയിലെടുത്തത്.ചെന്നൈയിലെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നീണ്ട 20 മണിക്കൂറോളമായി താരം കസ്റ്റഡിയിലാണ്.